കണ്ണൂര്‍: വളപട്ടണത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വൃത്താകൃതിയിലുള്ള കോണ്‍ക്രീറ്റ് സ്ലാബ് ട്രാക്കിലേയ്ക്കു കയറ്റിവച്ചാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രെയിന്‍ കടന്നു പോയ സമയത്ത് അസാധാരണമായ ശബ്ദം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം വിവരം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. പൊലീസും ആര്‍ പി എഫും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റെയില്‍വെ ട്രാക്കുകള്‍ക്കു സമീപത്തു കാണാറുള്ള തരത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബാണ് ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു
Attempted train sabotage in Valapattanam.